أخبار عاجلة

ഗണേഷ് കുമാറിന്റെ കാറിടിച്ച് സൈക്കിൾ യാത്രികനു പരുക്ക്

ഗണേഷ് കുമാറിന്റെ കാറിടിച്ച് സൈക്കിൾ യാത്രികനു പരുക്ക്
ഗണേഷ് കുമാറിന്റെ കാറിടിച്ച് സൈക്കിൾ യാത്രികനു പരുക്ക്

ചേർത്തല∙ എംഎൽഎ സഞ്ചരിച്ച കാറിടിച്ചു സൈക്കിൾ യാത്രികനു പരുക്കേറ്റു. കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ കാറിടിച്ചാണു ചേര്‍ത്തല നഗരസഭ മൂന്നാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ തങ്കപ്പന്(72) പരുക്കേറ്റത്. ദേശീയപാതയില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ ബൈപാസിനു സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട തങ്കപ്പനെ ഉടൻ തന്നെ എംഎൽഎയുടെ കാറിൽ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി. തങ്കപ്പനൊപ്പം എംഎൽഎയുടെ പഴ്സണൽ സ്റ്റാഫും ആശുപത്രിയിലേക്കു പോയി. കൊച്ചിയിലേക്കു പോവുകയായിരുന്ന ഗണേഷ് കുമാർ മറ്റൊരു കാറിലാണ് യാത്ര തുടർന്നത്.